Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MVD Chases Off

Pathanamthitta

ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ ഓ​ഫ്‌ റോ​ഡ് വാ​ഹ​ന​ത്തി​ന് പി​ഴ​യി​ട്ട് എം​വി​ഡി

അ​ടൂ​ർ: ആ​റ​ന്മു​ള​യി​ല്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​ത്തി​യ ഓ​ഫ് റോ​ഡ് വാ​ഹ​ന​ത്തി​ന് പി​ഴ​ചു​മ​ത്തി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. ലൈ​റ്റു​ക​ള്‍ ഘ​ടി​പ്പി​ച്ച​തി​ന് 5000 രൂ​പ​യ​ട​ക്കം 7000 രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

അ​ടൂ​രി​ല്‍ വ​ച്ചാ​ണ് എം​വി​ഡി വാ​ഹ​നം പി​ടി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​ന​ത്തി​ന് പു​ക പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലെ​ന്നും ആ​റ് അ​ധി​ക ലൈ​റ്റു​ക​ൾ വാ​ഹ​ന​ത്തി​ല്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. ര​ണ്ട് നി​യ​മ​ലം​ഘ​ന​ത്തി​നും യ​ഥാ​ക്ര​മം 5000, 2000 ഉ​ള്‍​പ്പെ​ടെ 7000 രൂ​പ പി​ഴ ചു​മ​ത്തി.

ഓ​ഫ് റോ​ഡ് വാ​ഹ​ന​വു​മാ​യി പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ത്തി​യ​താ​ണെ​ന്നും വാ​ഹ​ന​ത്തി​ന്‍റെ സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സ് വാ​ങ്ങാ​ന്‍ അ​ടൂ​രി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ന്ന​തെ​ന്നും ഉ​ട​മ പ​റ​ഞ്ഞു.

Latest News

Corehub Up